KeralaLatest NewsNews

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

സന്നിധാനം : അയ്യന്റെ പൊന്നമ്പലമേട്ടിൽ മകരവിളക്ക്  തെളിയാൻ  ഇനി മണിക്കൂറുകൾ മാത്രം. പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തജന സഹസ്രം. കൊറോണയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ ആണ് ഇത്തവണ മകരവിളക്ക് മഹോത്സവം നടക്കുക.

Read Also : കോവിഡ് വാക്‌സിൻ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ 

മുൻകൂട്ടി രജിസ്റ്റർ ചെയ്ത അയ്യായിരം പേരെ മാത്രമാകും സന്നിധാനത്തേക്ക് കടത്തി വിടുക. കൂടാതെ മകരവിളക്ക് ദർശിക്കാൻ സാധ്യത ഉള്ള സന്നിധാനത്തെ മറ്റു കേന്ദ്രങ്ങളിൽ ഭക്തരെ തങ്ങാൻ അനുവദിക്കില്ല.

കഴിഞ്ഞ വർഷങ്ങളിൽ ദിവസങ്ങൾക്കു മുൻപേ പാണ്ടിത്താവളം അടക്കമുള്ള സ്ഥലങ്ങളിൽ ഭക്തർ തമ്പടിക്കുമായിരുന്നു. ഇത്തവണ അത് അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡും പോലീസും നേരത്തെ തന്നെ അറിയിച്ചിരുന്നു.400 പോലീസ് ഉദ്യോഗസ്ഥരെ ആണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്തിന് പുറമെ പമ്പയിലും നിലയ്ക്കലും എല്ലാം മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ കർശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button