Latest NewsNewsInternational

ക്രിസ്ത്യൻ പള്ളിയിൽ വീണ്ടും ആക്രമണം ; രണ്ട് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക് : അമേരിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ അഞ്ജാതൻ നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.

Read Also : പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയം : ബിജെപി

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തണുപ്പിനെ തുടർന്ന് പള്ളിയിൽ അഭയം തേടിയവർക്ക് നേരെയായിരുന്നു് അക്രമം.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കാലിഫോർണിയ പോലീസ് അറിയിച്ചു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

shortlink

Post Your Comments


Back to top button