Latest NewsNewsIndia

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റയിൽവേ

ന്യൂഡൽഹി : രാജ്യത്ത് എയര്‍ കണ്ടീഷന്‍ ചെയ്ത സെക്കന്‍റ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.കപ്പുര്‍ത്തലയിലെ റയില്‍ കോച്ച്‌ ഫാക്ടറിയിലാണ് എസി ജനറല്‍ സെക്കന്‍റ് ക്ലാസ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്.

Read Also : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

സാധാരണക്കാരുടെ റെയില്‍ യാത്രയുടെ രീതി തന്നെ മാറ്റുന്ന പദ്ധതിയാണ് ഇത്, സെക്കന്‍റ് ക്ലാസ് യാത്രകള്‍ അത്രയും കംഫര്‍ട്ടബിള്‍ ആയിരിക്കും – ആര്‍സിഎഫ് ജനറല്‍ മാനേജര്‍ രവീന്ദര്‍ ഗുപ്ത ഇത് സംബന്ധിച്ച്‌ പറഞ്ഞു.

സെക്കന്‍റ് ക്ലാസ് എസി കോച്ചുകളുടെ രൂപരേഖ ഇതിനകം തന്നെ കപ്പുര്‍ത്തലയിലെ റയില്‍ കോച്ച്‌ ഫാക്ടറി നിശ്ചയിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കോച്ചിന്‍റെ നിര്‍മ്മാണ ചിലവ് 2.24 കോടി എങ്കിലും വരുമെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button