KeralaLatest NewsNews

സ്വസ്തി ഫൗണ്ടേഷനൊപ്പം ചേർന്ന് കിള്ളിയാർ ശുദ്ധീകരിക്കാനൊരുങ്ങി എസ് എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണൽ

സ്വസ്തി ഫൗണ്ടേഷനൊപ്പം ചേർന്ന് കിള്ളിയാർ ശുദ്ധീകരിക്കാനൊരുങ്ങി എസ് എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണൽ.  തിരുവനന്തപുരത്തെ രണ്ടു നദികളില്‍ ഒന്നായ കരമനയാറിന്റെ പോഷകനദി എന്ന സ്ഥാനം അലങ്കരിക്കുന്ന കിള്ളിയാര്‍ ആണ് ആറ്റുകാല്‍ ദേവിയുടെ പാദസ്പര്‍ശം ഏല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച ആ നദി. ആറ്റുകാല്‍ ദേവിക്ഷേത്രം മാത്രമല്ല , ചെറുതും വലുതുമായ മറ്റു പല ക്ഷേത്രങ്ങളും കിള്ളിയാറിന്റെ കരയിലുണ്ട് … ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്റെ ചരിത്രം കേരളവും കടന്നു തമിഴ്നാട്ടിലെ മധുരയുമായും ചിലപ്പതികാരവുമായുമൊക്കെ ബന്ധപ്പെട്ടു കിടക്കുന്നു … ആ കഥയിലേക്ക്‌ ഒരു എത്തിനോട്ട…

ചിലപ്പതികാരം ഒരു പ്രതികാര കഥയാണ് .. പതിവ്രത ആയ ഒരു സ്ത്രീയുടെ പ്രതികാര കഥ .. കണ്ണകി എന്ന യുവതിയുടെയും കോവലന്‍ എന്ന അവളുടെ ഭര്‍ത്താവിന്റെയും കഥ .. മധുരയില്‍ ജീവിക്കാന്‍ വേണ്ടി വരുന്ന കണ്ണകി – കോവലന്‍ ദമ്പതികള്‍ക്ക് അവസാനം ജീവിക്കാന്‍ വേണ്ടി കയ്യിലുള്ള വസ്തുക്കള്‍ വില്‍ക്കേണ്ട സ്ഥിതി വരുകയും അവസാനം ഒന്നും ഇല്ലാതായതിനെ തുടര്‍ന്ന് കണ്ണകിയുടെ കാലിലെ ചിലമ്പ് കോവലന്‍ വിറ്റു പണം വാങ്ങാന്‍ പുറപ്പെടുകയും ചെയ്യുന്നു .. അതെ സമയത്ത് മധുര രാജന്റെ പത്നിയുടെ കാലിലെ ചിലമ്പ് മോഷണം പോകുന്നു ..അങ്ങനെ ആ ചിലമ്പ് കണ്ടു പിടിക്കാനുള്ള രാജാവിന്റെ ആജ്ഞ നാടാകെ പരന്നു .. അന്നേരമാണ് പാവം കോവലന്‍ ചിലമ്പ് വില്‍ക്കാനെത്തുന്നത് .. നാട്ടില്‍ സ്വര്‍ണ്ണചിലമ്പ് കൈവശം വെക്കാന്‍ തക്ക സാമ്പത്തിക ശേഷി ഉള്ള ആള്‍ക്കാരൊന്നും ഇല്ലാത്തത് കൊണ്ട് പാവം കോവലനെ പട്ടാളക്കാര്‍ പിടികൂടി രാജധാനിയില്‍ എത്തിക്കുകയും തെളിവായി ചിലമ്പ് ഹാജരാക്കുകയും ചെയ്തു .. കോവലന്‍ കരഞ്ഞു പറഞ്ഞിട്ടും മോഷണക്കുറ്റത്തില്‍ നിന്നും ഒഴിവാക്കാതെ വധിച്ചു കളയുകയും ചെയ്തു .. അതെ സമയം ഭര്‍ത്താവിനെ കാണാതെ പരിഭ്രാന്തയായ കണ്ണകി രാജസന്നിധിയില്‍ ഓടിയെത്തുകയും കോവലന്റെ ചേതനയറ്റ ശരീരം കാണാന്‍ ഇട വരികയും ചെയ്യുന്നു .. അതെ തുടര്‍ന്ന് കോവലനെ വധിക്കാനുള്ള കാരണം ആരാഞ്ഞ കണ്ണകിക്ക് ചിലമ്പ് ആണ് ഹേതു എന്ന് മനസ്സിലാകുകയും അതെ തുടര്‍ന്ന് കോവലന്‍ കൈവശം വച്ചിരുന്നത് കണ്ണകിയുടെ കാല്‍ച്ചിലമ്പ് ആണെന്ന് തെളിയിക്കുകയും ചെയ്തു .. അതേത്തുടര്‍ന്ന് പശ്ചാത്താപ വിവശന്‍ ആയി മാപ്പപേക്ഷിച്ച മധുര രാജനെയും രാജ്യത്തെയും ശപിച്ചു കണ്ണകി അവിടം വിടുകയാണ് .. അതിനു പിന്നാലെ മധുര രാജധാനി വെന്തു വെണ്ണീറായി ..
കോപിഷ്ഠയായി തന്റെ യാത്ര തുടരുന്ന കണ്ണകിയെ ദേവി പ്രത്യക്ഷപ്പെട്ടു സമാശ്വസിപ്പിക്കുകയും അതെ തുടര്‍ന്ന് കണ്ണകി താന്‍ ദേവിയുടെ തന്നെ [പാര്‍വതി ] അമ്ശാവതരമാനെന്നു തിരിച്ചറിയുകയും ചെയ്യുന്നു .. അങ്ങനെ ആ യാത്ര തുടരുന്ന ദേവി കണ്ണകി കന്യാകുമാരി വഴി കേരളത്തിലെത്തുകയും ചെയ്യുന്നു .. ആ സമയത്ത് കൊടുങ്ങല്ലൂരിലേക്കുള്ള യാത്ര മദ്ധ്യേ ആറ്റുകാല്‍ ദേശത്തിന് സമീപം എത്തിച്ചേരുകയും ചെയ്തുവെന്ന് ഐതിഹ്യം ..

ദേവിയുടെ പ്രതിഷ്ഠ ആറ്റുകാലില്‍ വരാനുള്ള കാരണം ഇതാണ് — മുല്ലുവീട്ടില്‍ എന്ന ഒരു നായര്‍ കുടുംബം അവിടെ കിള്ളിയാറിനു സമീപത്ത് വസിച്ചിരുന്നു .. അവിടത്തെ കാരണവര്‍ [തലമുതിര്‍ന്ന ആള്‍] സന്ധ്യ കര്‍മങ്ങള്‍ ചെയ്തു കൊണ്ടിരിക്കവേ ഒരു കൊച്ചുബാലിക കിള്ളിയാറിനു മറുകരയില്‍ നിന്നുകൊണ്ട് അക്കരെ എത്തിക്കാമോ എന്ന് അഭ്യര്‍ഥിച്ചു.. കുഞ്ഞിന്റെ അതിശയകരമായ ചൈതന്യം കണ്ടു കാരണവര്‍ മടിയേതും കൂടാതെ ആ കുട്ടിയെ അക്കരെ എത്തിച്ചു .. പക്ഷെ സന്ധ്യ നേരമായതിനാല്‍ കുട്ടിയെ തനിയെ വിടാതെ തന്റെ ഭവനത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി .. വീട്ടുകാര്‍ വിവരമറിഞ്ഞ് ആ കുട്ടിക്ക് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കുട്ടിയെ കാണാതായി .. വിഷമത്തിലായ കാരണവരുടെ നിദ്രയ്ക്കിടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും പകല്‍ കണ്ട കുട്ടി താന്‍ തന്നെയാണെന്ന് അരുളിചെയ്യുകയും ചെയ്തു .. വീടിനടുത്തുള്ള സര്‍പ്പക്കാവില്‍ ഒരു സ്ഥലത്ത് മൂന്നു അടയാളങ്ങള്‍ കാണുമെന്നും അവിടെ തന്നെ പ്രതിഷ്ഠ ചെയ്യണമെന്നും അരുളിച്ചെയ്തു കൊണ്ട് ദേവി അപ്രത്യക്ഷ ആയി .. ഉണര്‍ന്നെഴുന്നേറ്റ കാരണവര്‍ ഉടന്‍ തന്നെ കാവ് പോയി പരിശോധിക്കുകയും സ്വപ്നത്തില്‍ കണ്ട അതെ സ്ഥലത്ത് അതെ അടയാളങ്ങള്‍ കാണുകയും ചെയ്തു .. കടുത്ത ദേവീഭക്തന്‍ ആയ കാരണവര്‍ ഉടന്‍ തന്നെ അവിടെ ക്ഷേത്രം പണിയാനുള്ള പ്രാരംഭ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു .. അങ്ങനെ ആണ് ആറ്റുകാല്‍ ദേവീ ക്ഷേത്രം പിറവി കൊണ്ടതെന്ന് ഐതിഹ്യം…”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button